കേരളം

kerala

ETV Bharat / city

മലപ്പുറത്ത് കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു - മലപ്പുറം വാര്‍ത്തകള്‍

കോലളമ്പ് വടക്കുമുറി വളപ്പില്‍ നവാസിന്‍റെ മകന്‍ സവാദ്(22)ആണ് മരിച്ചത്.

Malappuram news young man drowned മലപ്പുറം വാര്‍ത്തകള്‍ മുങ്ങിമരണം
മലപ്പുറത്ത് കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

By

Published : Jul 16, 2020, 11:54 PM IST

മലപ്പുറം:എടപ്പാള്‍ കോലളമ്പ് ഒളമ്പക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോലളമ്പ് വടക്കുമുറി വളപ്പില്‍ നവാസിന്‍റെ മകന്‍ സവാദ്(22)ആണ് മരിച്ചത്. വൈകിട്ട് 6 മണിയോടെ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ സവാദിനെ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. ചങ്ങരംകുളം പൊലീസും പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്സും എത്തി ഏറെ നേരത്തിന് ശേഷം സവാദിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊന്നാനി ഫയര്‍ഫോഴ്സിന് പുതുതായി ലഭിച്ച സ്കൂബ സീറ്റിന്‍റെ സാഹയത്തോടെയാണ് സേനാ അംഗങ്ങള്‍ മൃതദേഹം മുങ്ങി എടുത്തത്. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാബിറയാണ് മാതാവ്. സഹോദരങ്ങള്‍, സാലിഹ്,ഫിദാല്‍

ABOUT THE AUTHOR

...view details