മലപ്പുറം:30സെക്കൻഡില്‍ 42 നിക്കിൾ പുഷ്അപ്പ് ചെയ്‌ത് ഇന്‍റ്ർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടം പിടിച്ചിരിക്കുകയാണ് പെരിന്തൽമണ്ണ പാതായ്ക്കര സ്വദേശി സുനിൽകുമാർ. ജപ്പാനിൽ നിന്നും ഷോട്ടോക്കാൻ കരാട്ടെയിൽ സിക്‌സ്‌ത് ഡിഗ്രി ബ്ലാക്ക് ബെൽറ്റും, ക്യോകുഷിക്കായ് കരാട്ടെയിൽ ഫോർ ഡിഗ്രിയും കരസ്ഥമാക്കിയ സുനിൽ കുമാർ 27 വർഷമായി കരേട്ടേ പരിശീലനത്തിൽ നിറസാന്നിധ്യമാണ്.
40 കിലോ ഭാരം ശരീരത്തിൽ വെച്ച് 22 നിക്കിൾ പുഷപ്പ് എടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലാണ് സുനിൽകുമാർ ആദ്യമായി സ്ഥാനം പിടിച്ചത്. പിന്നാലെ ഒരു കാൽ ഉയർത്തി 10 കിലോ ഭാരം ശരീരത്തിൽ വെച്ച് നക്കിൾ പുഷപ്പ് ചെയ്‌തും, 44 പുഷപ്പുകൾ 30 സെക്കൻഡില്‍ ചെയ്‌തും ഇന്‍റ്ർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിലും ഇടം നേടി.
സെക്കൻ്റിൽ 42 നിക്കിൾ പുഷ്അപ്പ്; വേൾഡ്റെക്കോഡ്‌സിൽ ഇടം നേടി സുനിൽകുമാർ സുനിൽകുമാർ 2006ൽ ഒമാനിൽ ഹൗറ സ്പോർട്‌സ് ഹാൾ ഇൻ്റർനാഷണൽ എന്ന പേരിൽ സ്വന്തമായി കരാട്ടെ സ്‌കൂൾ സ്ഥാപിച്ചു. ഒമാനിലെ ഈ സ്കൂളിലും ഇന്ത്യയിലുമുള്ള 36 ബ്രാഞ്ചുകളിലുമായി 16 രാഷ്ട്രങ്ങളിലെ കുട്ടികളെ ഇദ്ദേഹം ഇപ്പോൾ കരാട്ടേ പരിശീലിപ്പിക്കുന്നുണ്ട്.
ALSO READ:ശബരിമല തീർഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍
ഹംഗറിയിലെ ക്യോനിവാസയിൽ നിന്നും മാസ്റ്റർ ഡിഗ്രിയും യുഎസിൽ നിന്നും ക്യോഷോജിത്‌സു ടീച്ചർ ഡിഗ്രിയും സുനിൽകുമാർ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഈ നാലു മാർഷൽ ആർട്‌സിൻ്റെയും ഒമാനിലെയും ഇന്ത്യയിലെയും ചീഫ് ഇൻസ്ട്രക്ടറും, റെപ്രസെൻ്റേറ്റീവും കൂടിയാണ് ഇദ്ദേഹം. ഇനി ഗിന്നസ് റെക്കോഡിനായുള്ള തയ്യാറെടുപ്പിലാണ് സുനിൽ കുമാർ.