കോഴിക്കോട്: ഖുര്‍ആനെയും മതവിശ്വാസികളെയും പരിചയാക്കി രക്ഷപ്പെടാനാണ് മന്ത്രി കെ.ടി.ജലീൽ ശ്രമിക്കുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. ജലീൽ അധികാരത്തിൽ തുടരുന്നത് കേസ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ്. ഖുര്‍ആന്‍റെ മറവിൽ കടത്തിയത് സ്വർണമാണോയെന്ന് സംശയിക്കുന്നതായും ഫിറോസ് കോഴിക്കോട് പറഞ്ഞു.
കെ ടി ജലീല്‍ അധികാരത്തില്‍ തുടരുന്നത് കേസ് അട്ടിമറിക്കാനെന്ന് യൂത്ത് ലീഗ് - യൂത്ത് ലീഗ് പികെ ഫിറോസ്
ഖുര്‍ആന്‍ എത്തിച്ച സി. ആപ്റ്റിലെ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപിച്ചു. ഖുര്‍ആന്‍ വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് ന്യായീകരിച്ച മതനേതാക്കള്‍ നിലപാട് മാറ്റണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
കെ ടി ജലീല്‍ അധികാരത്തില്‍ തുടരുന്നത് കേസ് അട്ടിമറിക്കാനെന്ന് യൂത്ത് ലീഗ്
ഖുര്‍ആന്‍ എത്തിച്ച സി.ആപ്റ്റിലെ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്. യുഎഇയിൽ വന്ന പാക്കറ്റുകൾ വഴിയിൽ വച്ച് മാറ്റിയോയെന്ന് സംശയം. മതനേതാക്കളെ വിളിച്ച് ജലീൽ സഹായം അഭ്യർഥിക്കുകയാണ്. ഖുര്‍ആന്‍ കൊണ്ടുവന്നതിനെയല്ല വിമർശിക്കുന്നത്. വിഷയത്തെ മത നേതാക്കൾ ന്യായീകരിച്ചാൽ അവരുടെ സമീപനത്തിലും ദുരൂഹതയുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട മതനേതാക്കൾ നിലപാട് മാറ്റണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.