നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍ - നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍
431 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി.
കോഴിക്കോട്: വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. വാണിമേല്‍ മുളിവയല്‍ സ്വദേശി റഫീഖ് (36)നെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം റഫീഖിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 431 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടില്‍ നിന്ന് ചെറിയ അളവുകള്‍ തൂക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെത്തിയിട്ടുണ്ട്. വാണിമേൽ, കല്ലാച്ചി, നാദാപുരം മേഖലകളിൽ വിൽപന നടത്തുന്നതിനായി അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങൾ എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.