കോഴിക്കോട്:പെരുവയലിൽ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നലിൻ്റെ കുത്തേറ്റു. ഇന്ന് (14.09.2022) രാവിലെ 10 മണിയോടെ പെരുവയൽ കട്ടയാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പറമ്പിൽ തൊഴിലുറപ്പ് ജോലിക്കിടെയാണ് സംഭവം. ശ്രീജ, റീജ, രഞ്ജി, ജയ, പുഷ്‌പ എന്നിവർക്കാണ് കുത്തേറ്റത്.
കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു - തൊഴിലാളികൾക്ക് കടന്നലിൻ്റെ കുത്തേറ്റു
പെരുവയലിൽ കാട് വെട്ടുന്നതിനിടെ അഞ്ച് തൊഴിലാളികൾക്ക് കടന്നലിന്‍റെ കുത്തേറ്റു
കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു
ഇതിൽ ശ്രീജ, റീജ, ജയ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരുടെ മുഖത്താണ് കടന്നൽ കുത്തിയത്. പറമ്പിൽ വരമ്പ് പണിക്കിടെ കാട് വെട്ടുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ അഞ്ച് പേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.