കോഴിക്കോട്:ചേവരമ്പലത്ത് കൊല്ലം സ്വദേശിയായ 32 കാരിയെ നാല് പേർ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ചൊവാഴ്‌ച രാത്രിയാണ് സംഭവം. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി പ്രകാരം അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് യുവതിയെ കൂട്ടബലാത്സംഗം നടത്തിയതായി പരാതി - ഫഹദ്
മസാജ് പാർലർ തുടങ്ങാം എന്ന് പറഞ്ഞ് കോഴിക്കോട്ടെത്തിച്ച കൊല്ലം സ്വദേശിയായ യുവതിയെയാണ് നാല് പേർ ചേർന്ന് ബലാത്സംഗം നടത്തിയത്.
കോഴിക്കോട് യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം നടത്തിയതായി പരാതി
ALSO READ:ഹൈദരാബാദിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി
ടിക് ടോക് വഴി പരിചയപ്പെട്ട യുവതിയെ മസാജ് കേന്ദ്രം തുടങ്ങാമെന്ന് പറഞ്ഞാണ് ഇവർ കോഴിക്കോട് എത്തിച്ചത്. തുടർന്ന് ചേവരമ്പലത്തെ ഹോട്ടലിൽ എത്തിച്ചശേഷം നാല് പേർ ചേർന്ന് കൂട്ട ബലാത്സംഗം നടത്തുകയായിരുന്നു. കൂട്ടത്തിലെ മറ്റ് രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
Last Updated : Sep 10, 2021, 7:01 PM IST