കോഴിക്കോട്: അമിതമായ അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുട്ടമ്പൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്‌ണന്‍റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു യുവതി ജോലി ചെയ്‌തിരുന്നത്.
അമിത അളവിൽ ഗുളിക ഉള്ളില്‍ ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു; ദുരൂഹതയെന്ന് പിതാവ് - അമിത അളവിൽ മരുന്ന് കഴിച്ച ബാലുശ്ശേരി സ്വദേശിനി അശ്വതി മരിച്ചു
ബാലുശ്ശേരി സ്വദേശി അശ്വതിയാണ് മരിച്ചത്. മരുന്ന് ഉളളിലെത്തി അവശയായ യുവതി സ്വകാര്യ ആശുപത്രിയിൽ നേരിട്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
![അമിത അളവിൽ ഗുളിക ഉള്ളില്‍ ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു; ദുരൂഹതയെന്ന് പിതാവ് അമിത അളവിൽ ഗുളിക ഉള്ളില്‍ ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു woman deid of over doze of drugs അമിത അളവിൽ മരുന്ന് കഴിച്ച് യുവതി മരിച്ചു അമിത അളവിൽ മരുന്ന് കഴിച്ച ബാലുശ്ശേരി സ്വദേശിനി അശ്വതി മരിച്ചു young woman died after overdosing medicine in balussery](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15345153-thumbnail-3x2-dead.jpg)
മരുന്ന് ഉളളിലെത്തി അവശയായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം പറയുകയായിരുന്നു. അപ്പോഴേക്കും രക്തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലായിരുന്നു. അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം അശ്വതിയുടെ മരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ നിന്ന് പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭര്‍ത്താവ്.