കോഴിക്കോട്:വളയം കണ്ടിവാതുക്കലിൽ മലയോരത്തെ വനാതിർത്തിയിൽ തമ്പടിച്ച ആനകൾ ഭീതി പടർത്തുന്നു. കുട്ടിയാനകളടക്കം എട്ടോളം കാട്ടാനകളാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി നിലയുറപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലയിലെ നിരവധി പേരുടെ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. നിരവധി തെങ്ങുകള്‍ പിഴുതെടുത്ത ആനകള്‍ കവുങ്ങ്, വാഴ, മരച്ചീനി, മറ്റ് ഇടവിള കൃഷികളും കൂട്ടത്തോടെ നശിപ്പിച്ചു.
കോഴിക്കോട് മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം - കാട്ടാന കൃഷി നശിപ്പിച്ചു
വളയം കണ്ടിവാതുക്കലിൽ തമ്പടിച്ച കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷി നശിപ്പിച്ചു. ആനകളെ തടയാൻ ഫെൻസിങ് ലൈനുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
കോഴിക്കോട് മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം
കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തില്‍ നിന്നാണ് ആനക്കൂട്ടം കോഴിക്കോട്ടെ ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിച്ചത്. രണ്ട് വർഷമായി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഈ മേഖലയിൽ ഫെൻസിങ് ലൈനുകളോ, കിടങ്ങുകളോ ഇല്ല. ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് തടയാൻ ഫെൻസിംഗ് ലൈനുകൾ സ്ഥാപിക്കണമെന്ന ആവശ്യമുയർന്നെങ്കിലും വനം വകുപ്പ് മെല്ലെപ്പോക്ക് നയം തുടരുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ആനക്കൂട്ടം വരുത്തിയതെന്ന് കര്‍ഷകര്‍ പറഞ്ഞു.