കോഴിക്കോട്: കൂടരഞ്ഞി കക്കാടംപൊയിൽ കരിമ്പ് മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കൊല്ലിയിൽ ബിജു, പൂവത്തിനാൽ അലക്‌സ് എന്നീ കര്‍ഷകരുടെ നൂറോളം വാഴകളാണ് കാട്ടാന നശിപ്പിച്ചത്.
കക്കാടംപൊയിൽ കരിമ്പ് മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം; വ്യാപകമായി കൃഷി നശിപ്പിച്ചു - wild elephant attack in kakkadampoyil
കഴിഞ്ഞ ദിവസം കക്കാടംപൊയിൽ കരിമ്പ് മേഖലകളിൽ ഇറങ്ങിയ കാട്ടാന നൂറോളം വാഴകളാണ് നശിപ്പിച്ചത്

മലയോര മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിന്‍റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആണ് കരിമ്പ് പ്രദേശം. സമീപ പ്രദേശങ്ങളായ വാളംതോട്, നായാടം പൊയിൽ പ്രദേശങ്ങളിൽ കാട്ടാന ശല്യം ഉണ്ടെങ്കിലും കരിമ്പ് മേഖലകളില്‍ അടുത്ത കാലത്തൊന്നും കാട്ടാന ശല്യം ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാട്ടാന ആക്രമണത്തിനെതിരെ ഉടന്‍ ശാശ്വത നടപടി സ്വീകരിക്കണമെന്നും കൃഷിനാശം നേരിട്ട കർഷകർക്ക് നഷ്‌ടപരിഹാരം അനുവദിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.
Also read:മലയോര മേഖലയിൽ ഒഴിയാതെ കാട്ടാനശല്യം; ചെറുപുഴ കാട്ടാന കൂട്ടം കൃഷി നശിപ്പിച്ചു