കോഴിക്കോട്:തൊട്ടിൽപ്പാലം മൂന്നാംകൈയിൽ വാട്ടർ അതോററ്റിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് 22 ദിവസം. വരൾച്ച രൂക്ഷമായ മേഖലയിൽ കുടിവെള്ള വിതരണം ദിവസങ്ങളായി നിലച്ചതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികള്‍. സംഭവത്തിൽ പ്രതിഷേധിച്ച് കാവിലുംപാറ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പേരാമ്പ്ര വാട്ടർ അതോററ്റി ഓഫീസ് ഉപരോധിച്ചു.
ജലവിതരണം പുനഃസ്ഥാപിക്കാൻ നടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചെങ്കിലും വിതരണം പുനഃസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
കുടിവെള്ള വിതരണം നിലച്ചിട്ട് 22 ദിവസം; ദുരിതത്തിലായി തൊട്ടിൽപ്പാലം പ്രദേശവാസികള്‍ - വാട്ടർ അതോററ്റി
പമ്പ്ഹൗസിലെ മോട്ടോർ തകരാറിലായതാണ് കുടിവെള്ള വിതരണം മുടങ്ങുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം
കുടിവെള്ള വിതരണം നിലച്ചിട്ട് 22 ദിവസം : ദുരിതത്തിലായി തൊട്ടിൽപ്പാലം പ്രദേശവാസികള്‍
പൈപ്പിൽ വെള്ളമെത്താതിനാൽ നിലവിൽ ദൂരസ്ഥലങ്ങളിൽ നിന്നും വാഹനത്തിലാക്കിയാണ് താൽക്കാലിക ആവശ്യത്തിനുള്ള ജലം പ്രദേശത്തേക്ക് എത്തിക്കുന്നത്. പലരും ബന്ധുവീടുകളിലേക്ക് താമസം മാറുകയും ചെയ്തു. പമ്പ്ഹൗസിലെ മോട്ടോർ തകരാറിലായതാണ് കുടിവെള്ള വിതരണം മുടങ്ങുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
Last Updated : May 28, 2019, 7:28 PM IST