കോഴിക്കോട്: തിരുവോണം കെങ്കേമമാക്കാൻ ഉപ്പു മുതൽ കർപ്പൂരം വരെ ഒരുക്കുന്ന തിരക്കിലാണ് ഉത്രാട ദിനത്തിൽ എല്ലാവരും. കോഴിക്കോട് നഗരത്തിലും തിരുവോണത്തലേന്ന് ജനം സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള പാച്ചിലിലാണ്. തിരക്ക് നിയന്ത്രിക്കാനായി നഗരത്തിന്‍റെ പ്രധാന സ്ഥലങ്ങളിൽ പൊലീസുണ്ട്. ഒരുപാട് പ്രതിസന്ധികൾക്കിടയിലാണ് മലയാളികൾ ഇത്തവണ ഓണം ആഘോഷിക്കുന്നത്. ആളുകൾ പുറത്തേക്കിറങ്ങി തുടങ്ങിയെങ്കിലും കച്ചവടക്കാർ നിരാശയിലയിലാണ്.
ആരവങ്ങളും സമൃദ്ധിയുടെ വരവറിയിച്ചെത്തുന്ന ഓണപ്പൊട്ടന്മാരും എല്ലാ ഉത്രാടം ദിനത്തിലെ പൊലിമ ഉയർത്തുന്നതാണ്. എന്നാൽ കൊവിഡ് പ്രതിന്ധിയിൽ ഇവയെല്ലാം നിറമുള്ള ഓർമകൾ മാത്രമായി. സമ്പദ് സമൃദ്ധിയുടെ നല്ല കാലം വരുന്നമെന്ന പ്രതീക്ഷയിലാണ് തിരുവോണത്തെ വരവേൽക്കാൽ നാട് നഗരവും ഇത്തവണ ഒരുങ്ങിയിരിക്കുന്നത്.