കോഴിക്കോട് :മാവൂരിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട സ്വകാര്യ ബസ് അജ്ഞാതസംഘം അടിച്ചുതകർത്തു. കോഴിക്കോട്-മാവൂർ-മുക്കം-അരീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘അസ്മി’ ബസ്സിന്‍റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് ഉടമ പി.ടി. മുഹമ്മദ് ബഷീർ പൊലീസ് കമ്മിഷണർക്കും മാവൂർ പൊലീസിലും പരാതി നൽകി. മാവൂർ എസ്.ഐ വി.ആർ. രേഷ്മയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
മാവൂരിൽ അജ്ഞാത സംഘം ബസ് തകർത്തു ; ഒരു മാസത്തിനിടെ അഞ്ച് സമാന അക്രമങ്ങൾ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം അന്വേഷണ സംഘം പരിശോധിച്ചു. കഴിഞ്ഞ ആഴ്‌ച മാവൂർ ബസ് സ്റ്റാന്‍റിൽ നിർത്തിയിട്ട എം.എം.ആർ ബസിന്‍റെ വശങ്ങളിലെ ചില്ല് രാത്രിയിൽ അക്രമികൾ തകർത്തിരുന്നു.
ALSO READ:ആറ് വർഷം കാത്തിരുന്നു, കോഴിക്കോട് ബസ് ടെർമിനല്‍ ഓഗസ്റ്റ് 26ന് പ്രവർത്തനം തുടങ്ങും
കോഴിക്കോട്-മെഡിക്കൽ കോളജ്-പെരുവയൽ റൂട്ടിൽ ഓടുന്ന ബസ്സുകള്‍ക്ക് നേരെ നിരന്തരം ആക്രമങ്ങള്‍ അരങ്ങേറുന്നതായി പരാതിയുണ്ട്.
പ്രദേശത്ത് ഒരു മാസത്തിനിടെ അഞ്ച് ബസ്സുകള്‍ക്ക് നേരെയാണ് സമാന രീതിയിൽ അക്രമമുണ്ടായത്. കോഴിക്കോട്-മെഡിക്കൽ കോളജ്-എടവണ്ണപ്പാറ റൂട്ടിലോടുന്ന രണ്ട് ബസ്സുകള്‍ എടവണ്ണപാറയിൽവെച്ചും മാവൂർ വഴി ഓടുന്ന ബസ് മുക്കത്ത് വെച്ചും അക്രമികൾ തകർത്തിരുന്നു.
എല്ലാ സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണെന്നാണ് ഉടമകൾ ആരോപിക്കുന്നത്.