കോഴിക്കോട്: വാണിമേൽ കുങ്കൻ നിരവുമ്മലിൽ ഡ്രൈവിംഗ് സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ട സ്‌കൂട്ടറും ബൈക്കും തീ വച്ച് നശിപ്പിച്ചു. ഇരു വാഹനങ്ങളും പൂർണമായി കത്തി നശിച്ചു. ബുധനാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. വിലങ്ങാട് സ്വദേശി സാബുവിൻ്റെ ഉടമസ്ഥതയിലുള്ള പിലാക്കാട്ട് ഡ്രൈവിംഗ് സ്‌കൂളിൻ്റെ ഇരുചക്രവാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്.
കോഴിക്കോട് ഇരുചക്ര വാഹനങ്ങൾ തീ വച്ച് നശിപ്പിച്ചു - kozhikode crime updates
പിലാക്കാട്ട് ഡ്രൈവിംഗ് സ്‌കൂളിൻ്റെ ഇരുചക്രവാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്
കുങ്കൻ നിരവുമ്മലിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് സാബു ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായി വാടകക്കെടുത്തത്. സ്ഥലം ഉടമയുടെ ബന്ധുവായ ഒരാൾ ബുധനാഴ്‌ച രാവിലെ സ്ഥലം ഒഴിഞ്ഞ് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സാബുവുമായി തർക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു. ഇതിന് ശേഷം വൈകുന്നേരമാണ് മദ്യലഹരിയിൽ ഇയാൾ ഇരുചക്രവാഹനങ്ങൾ അഗ്നിക്കിരയാക്കിയെന്നാണ് പ്രാഥമിക നിഗമനം. വ്യക്തി വൈരാഗ്യമാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ALSO READ:പഠന ചെലവ് മുതല്‍ ഭാഷ വരെ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈന്‍ തെരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍