കേരളം

kerala

ETV Bharat / city

'ഖാദര്‍ പെരുമ'ക്ക് കോഴിക്കോട് തുടക്കം; ദ്വിദിന അനുസ്‌മരണ പരിപാടികളുമായി സാഹിത്യ അക്കാദമി - writer ua khader memorial

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ 2 ദിവസം നീണ്ടു നിൽക്കുന്ന യു.എ ഖാദർ അനുസ്‌മരണ പരിപാടിയാണ് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്നത്.

ഖാദര്‍ പെരുമ  യുഎ ഖാദര്‍ അനുസ്‌മരണ പരിപാടി  സാഹിത്യ അക്കാദമി യുഎ ഖാദര്‍ അനുസ്‌മരണം  writer ua khader memorial  kerala sahitya academy writer ua khader memorial
'ഖാദര്‍ പെരുമ'ക്ക് കോഴിക്കോട് തുടക്കം; ദ്വിദിന അനുസ്‌മരണ പരിപാടികളുമായി സാഹിത്യ അക്കാദമി

By

Published : Dec 12, 2021, 12:25 PM IST

കോഴിക്കോട്: കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ യു.എ ഖാദർ അനുസ്‌മരണ പരിപാടി ആരംഭിച്ചു. യു.എ ഖാദർ അനുസ്‌മരണ സമിതിയുമായി സഹകരിച്ച് ഖാദർ പെരുമ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്‌തു.

സാഹിത്യ ലോകത്തിന് തീരാനഷ്‌ടം സമ്മാനിച്ച് യു.എ ഖാദർ വിട്ട് പിരിഞ്ഞ് ഒരു വർഷം പൂർത്തിയായ വേളയിലാണ് കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ 2 ദിവസം നീണ്ടു നിൽക്കുന്ന അനുസ്‌മരണ പരിപാടിക്ക് കോഴിക്കോട് ടൗൺ ഹാളിൽ തുടക്കം കുറിച്ചത്. കോർപ്പറേഷന്‍ മേയർ ഡോ. ബീന ഫിലിപ്പ് യു.എ ഖാദറിൻ്റെ ഛായാചിത്രം അനാച്ഛാദനം ചെയ്‌തു.

'ഖാദര്‍ പെരുമ'ക്ക് കോഴിക്കോട് തുടക്കം; ദ്വിദിന അനുസ്‌മരണ പരിപാടികളുമായി സാഹിത്യ അക്കാദമി

Also read: മരമുത്തശ്ശിയുടെ ആയുസ് നീട്ടികിട്ടി, നന്ദി അറിയിച്ച് നാട്ടുകാർ

ABOUT THE AUTHOR

...view details