കോഴിക്കോട് മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ - കഞ്ചാവും ഹാഷിഷും
അബ്‌ദുൽ മുനീർ, മൻസൂർ എന്നിവരില്‍ നിന്നാണ് കഞ്ചാവും അരകിലോ ഹാഷിഷും പിടികൂടിയത്
![കോഴിക്കോട് മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ cannabis and hashish Two arrested കഞ്ചാവ് പിടികൂടി കഞ്ചാവും ഹാഷിഷും മയക്കുമരുന്ന് കടത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10011554-1023-10011554-1608961383842.jpg)
കഞ്ചാവും ഹാഷിഷുമായി രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കഞ്ചാവും ഹാഷിഷുമായി രണ്ട് പേർ പിടിയിൽ. അബ്‌ദുൽ മുനീർ, മൻസൂർ എന്നിവരില്‍ നിന്നാണ് കഞ്ചാവും ഹാഷിഷും പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് എസ്ഐ സായൂജിന്‍റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. അരക്കിലോ ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇവർ ചില്ലറ വിൽപ്പനക്കാർക്ക് ലഹരി വസ്തുക്കൾ എത്തിച്ചു നൽകിയതായി പൊലീസ് പറഞ്ഞു.