കോഴിക്കോട്: ജനങ്ങൾ പറയുന്നത് കേൾക്കുകയും വാഗ്‌ദാനങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സര്‍ക്കാരാണ് പിണറായി സർക്കാരെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കടലുണ്ടി-മെഡിക്കൽ കോളജ് കെഎസ്ആർടിസി ബസ് റൂട്ട് ഫ്ലാഗ്‌ഓഫ് ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കക്ഷി-രാഷ്ട്രീയ ഭേദമന്യേയാണ് സർക്കാർ നിലകൊള്ളുന്നത്. ആർക്കും സമീപിക്കാം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനപ്രതിനിധികൾ നാടിന്‍റേതാണ്. ജനങ്ങളുടെ ഏതാവശ്യത്തിനും ഒപ്പമുണ്ടാകാന്‍ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
വാഗ്‌ദാനങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരാണ് ഇത്തവണത്തേതെന്ന് മുഹമ്മദ് റിയാസ് ഈ സർക്കാർ നിലവിൽ വന്നതിന് ശേഷം കെഎസ്‌ആർടിസിയിൽ നിരവധി നവീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. അതിന്‍റെ ഭാഗമായാണ് ഇപ്പോൾ പുതിയ ബസ് സർവീസ് ആരംഭിച്ചത്. വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചു പോകുന്ന വേളയിൽ പലയിടങ്ങളിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ട കാര്യമാണ് കടലുണ്ടിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് ബസ് സർവീസ്. നാട്ടുകാരുടെ ഏറെ കാലത്തെ കാത്തിരിപ്പിന് ഇന്നിവിടെ ശുഭ പര്യവസാനമായെന്നും മന്ത്രി പറഞ്ഞു.
Also read: ഡിപ്പോകളിൽ ഔട്ട്‌ലെറ്റുകൾ തുടങ്ങില്ല, എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനം: ആന്‍റണി രാജു