കോഴിക്കോട്: വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷനിൽ വിദ്യാര്‍ഥിനി ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു.
വിദ്യാർഥിനി ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു - കോഴിക്കോട്
ആത്മഹത്യാ കാരണം വ്യക്തമല്ല, പൊലീസ് നടപടികൾ പൂർത്തിയാക്കി
ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്ത് വിദ്യാർഥിനി
പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്‍റെയും രൂപയുടേയും മകൾ വന്ദനയാണ് (17)മരിച്ചത്. ഇന്ന് രാവിലെ 10.55 നാണ് സംഭവം. ഞാൻ ആഗ്രഹിച്ച നിമിഷമാണ് ഇതെന്നും എനിക്ക് ഇത്രയേ ആയുസ്സ് ഉള്ളൂ എന്നും കൈത്തണ്ടയിൽ എഴുതിവെച്ച ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. നടക്കാവ് പൊലീസ് നടപടികൾ പൂർത്തിയാക്കി.
Last Updated : Jun 6, 2019, 4:29 PM IST