കേരളം

kerala

ETV Bharat / city

കാറ്റും മഴയും ശക്തം; മാവൂർ മേഖലയിൽ വൻകൃഷിനാശം - kozhikkode latest news

കൃഷി നാശത്തെക്കുറിച്ച് കൃഷിഭവനിൽ അറിയിച്ചെങ്കിലും തങ്ങൾക്ക് കൃഷി നാശത്തെക്കുറിച്ച് പരിശോധിക്കാൻ യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞതെന്ന് കർഷകർ പറയുന്നു.

കൃഷിനാശം വാര്‍ത്തകള്‍  കാലവസ്ഥാ പ്രശ്‌നം  കോഴിക്കോട് വാര്‍ത്തകള്‍  kozhikkode latest news  farmers issue latest news
കാറ്റും മഴയും ശക്തം; മാവൂർ മേഖലയിൽ വൻകൃഷിനാശം

By

Published : May 18, 2020, 1:37 PM IST

കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മാവൂർ മേഖലയിൽ വൻ കൃഷിനാശം. മാവൂർ മേഖലയിലെ വളയന്നൂർ, ചെറുപ്പ, ചെറുകുളത്തൂർ, വെള്ളന്നൂർ, എന്നിവിടങ്ങളിലെ അമ്പതോളം കർഷകരുടെ വാഴ കൃഷിയാണ് നശിച്ചു പോയത്. വളയന്നൂർ സ്വദേശി കൃഷ്ണൻകുട്ടിക്ക് മാത്രം മുന്നൂറോളം വാഴകൾ നശിച്ചു.

കാറ്റും മഴയും ശക്തം; മാവൂർ മേഖലയിൽ വൻകൃഷിനാശം

കൊവിഡ് പശ്ചാത്തലത്തില്‍ വിളകള്‍ക്ക് ന്യായ വില ലഭ്യമാകാത്ത പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് കർഷകർക്ക് ഇത്തരമൊരു ദുരിതം കൂടി വന്നുചേർന്നത്. കൃഷി നാശത്തെക്കുറിച്ച് കൃഷിഭവനിൽ അറിയിച്ചെങ്കിലും തങ്ങൾക്ക് കൃഷി നാശത്തെക്കുറിച്ച് പരിശോധിക്കാൻ യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞതെന്ന് കർഷകർ പറയുന്നു.

ബാങ്കുകളിൽ നിന്ന് ലോണെടുത്തും മറ്റ് വായ്പകൾ വാങ്ങിയുമാണ് പ്രദേശത്തെ ഒട്ടുമിക്ക കർഷകരും കൃഷി ഇറക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ പ്രളയത്തിലും മറ്റും വൻതോതിൽ നാശനഷ്ടം സംഭവിച്ച കർഷകർ ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ കൃഷി ഇറക്കിയത്. എന്നാല്‍ നിലിവലെ സാഹചര്യം പഴയതിന് സമാനമായ പ്രതിസന്ധിയിലേക്കാണ് കര്‍ഷകരെ തള്ളവിടുന്നത്.

ABOUT THE AUTHOR

...view details