കോഴിക്കോട്: മിഠായിത്തെരുവിലെ അഗ്നിബാധയില്‍ ദുരൂഹതയെന്ന് സൂചന. അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അഗ്നിരക്ഷാസേന തിങ്കളാഴ്‌ച( സെപ്‌റ്റംബർ 13) സമര്‍പ്പിക്കും. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വയറിങ്ങിലും വൈദ്യുതി മീറ്ററുകളിലും നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായിട്ടില്ല. ഇതിന് പുറമേ നാല് വര്‍ഷം മുമ്പ് ഇതേ കെട്ടിടത്തിന് തീപിടിച്ചതും സംശയത്തിനിടയാക്കുന്നുണ്ട്.
മിഠായിത്തെരുവിലെ അഗ്നിബാധ; ദുരൂഹതയെന്ന് സൂചന
വയറിങ്ങിലും വൈദ്യുതി മീറ്ററുകളിലും നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായിട്ടില്ല.
തീപിടിത്തത്തിൽ ടൗണ്‍ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. മിഠായിതെരുവിലെ കടകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കോര്‍പ്പറേഷൻ നടപടിയും ആരംഭിച്ചു. അതേ സമയം ഫയർ ഫോഴ്‌സിന്‍റെ ഓഡിറ്റിംഗ് തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചക്കാണ് മിഠായി തെരുവിൽ മൊയ്‌തീൻ പള്ളി റോഡിലെ കടയിൽ തീപിടുത്തമുണ്ടായത്. ചെരുപ്പ് ഉത്പന്നങ്ങൾ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. അഞ്ച് ഫയർ ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
READ MORE: കോഴിക്കോട് മിഠായി തെരുവിലെ കടയില്‍ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം