കോഴിക്കോട്: പട്ടാപ്പകല്‍ പ്ലസ് വണ്‍ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. യുവാവിനെ പെണ്‍കുട്ടി തന്നെ പുറകേ ഓടി പിടികൂടുകയായിരുന്നു. പാളയം സ്വദേശിയായ ബിജുവിനെയാണ് (30) കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Sexual assault against school student in:കോഴിക്കോട് മാനാഞ്ചിറയ്ക്ക് അടുത്ത് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വരികയായിരുന്നു പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ ബിജു കയറിപ്പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ മറ്റൊരു വിദ്യാർഥിയേയും ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പെണ്‍കുട്ടി തന്നെ പുറകേ ഓടിയെത്തി പിടികൂടുകയായിരുന്നു.