കോഴിക്കോട്:കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട പതിനേഴുകാരന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് (05.07.2022) പുനരാരംഭിച്ചു. ഈസ്റ്റ് കൊടുവള്ളി സ്വദേശി ഹുസ്‌നിയാണ് (17) ഇന്നലെ (04.07.2022) വൈകിട്ട് ആറ് മണിയോടെ ഒഴുക്കിൽപ്പെട്ടത്. മുക്കം ഫയർഫോഴ്‌സ്, എൻടിആർഎഫ്, കോടഞ്ചേരി പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പുഴയിലെ ശക്തമായ കുത്തൊഴുക്ക് തടസമായതോടെ താത്‌കാലികമായി നിർത്തിവച്ചിരുന്നു.
കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട 17 കാരനായുള്ള തിരച്ചിൽ പുനരാരംഭിച്ചു - പതങ്കയത്ത് ഒഴുക്കിൽപ്പെട്ട ഹുസ്‌നിക്ക് വേണ്ടി തെരച്ചിൽ
തിങ്കളാഴ്‌ച (04.07.2022) ആറ് മണിയോടെ സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയ ഹുസ്‌നി ഫോട്ടോ എടുക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു
കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട പതിനേഴുകാരന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു
സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയ ഹുസ്‌നി ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീഴുകയായിരുന്നു.
Also read: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു