കേരളം

kerala

ETV Bharat / city

കോഴിക്കോട്ടെ ഗ്രാമീണ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ - വെള്ളപ്പൊക്ക ഭീഷണിയിൽ

മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

കോഴിക്കോട്ടെ ഗ്രാമീണ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

By

Published : Jul 23, 2019, 10:47 AM IST

Updated : Jul 23, 2019, 2:28 PM IST


കോഴിക്കോട് : ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള തിരുവമ്പാടി, കൂടരഞ്ഞി, തോട്ട്മുക്കം, ആനക്കാംപൊയില്‍, കണ്ണപ്പംകുണ്ട്, പുതുപ്പാടി, തുഷാരഗിരി, തുടങ്ങിയ പ്രദേശങ്ങള്‍ നിരീക്ഷണത്തിലാണ്.

കോഴിക്കോട്ടെ ഗ്രാമീണ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

ഈ വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ചെറുപുഴ, ചാലിയാർ, ഇരുവഴിഞ്ഞി പുഴകൾ കരകവിഞ്ഞൊഴുകുന്നത് ഗ്രാമീണ മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

Last Updated : Jul 23, 2019, 2:28 PM IST

ABOUT THE AUTHOR

...view details