റോയിക്ക് സയനൈഡ് നല്‍കിയത് മദ്യത്തില്‍ കലര്‍ത്തിയെന്ന് ജോളി - കോഴിക്കോട്
കൂടത്തായി കൊലപാതകം നടന്ന വീട്ടില്‍ ജോളിയെ തെളിവെടുപ്പിനെത്തിച്ചു. തെളിവെടുപ്പിനിടെ പൊലീസിനോട് ജോളി വെളിപ്പെടുത്തിയ കാര്യങ്ങള്‍ തെളിവെടുപ്പിന് സാക്ഷിയായ ബാദുഷ മാധ്യമങ്ങളോട് പങ്കുവെച്ചു
![റോയിക്ക് സയനൈഡ് നല്‍കിയത് മദ്യത്തില്‍ കലര്‍ത്തിയെന്ന് ജോളി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4719172-391-4719172-1570789066604.jpg)
കോഴിക്കോട്: റോയിക്ക് സയനൈഡ് നല്‍കിയത് മദ്യത്തില്‍ കലര്‍ത്തിയാണെന്ന് തെളിവെടുപ്പിനിടെ ജോളി സമ്മതിച്ചതായി തെളിവെടുപ്പിന് സാക്ഷിയായ ബാദുഷ പറഞ്ഞു. രണ്ട് കുപ്പികളിലാക്കിയ സയനൈഡ് പൊന്നാമറ്റം വീട്ടിലെത്തിയാണ് കൈമാറിയതെന്ന് കൂട്ടുപ്രതിയായ എം.എസ് മാത്യുവും സമ്മതിച്ചു. മഞ്ചാടിയില്‍ മാത്യുവിനൊപ്പം റോയി മദ്യം കഴിക്കാറുണ്ടായിരുന്നുവെന്നും മാത്യു പോയതിന് ശേഷം സയനൈഡ് നല്‍കുകയായിരുന്നുവെന്നും ജോളി സമ്മതിച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ കലര്‍ത്തിയാണ് സയനൈഡ് നല്‍കിയതെന്നായിരുന്നു ആദ്യം ജോളി നല്‍കിയ മൊഴി. മാത്യുവിനൊപ്പം പല തവണ മദ്യം കഴിച്ചെന്നും ജോളി തെളിവെടുപ്പിനിടെ പറഞ്ഞു. രണ്ട് കുപ്പി സയനൈഡില്‍ ഒന്ന് ഒഴുക്കി കളഞ്ഞു. പൊലീസിന്‍റെ ചോദ്യങ്ങളോട് വളരെ ലാഘവത്തോടെയാണ് ജോളി മറുപടി പറഞ്ഞതെന്നും തെളിവെടുപ്പിന് സാക്ഷിയായ ബാദുഷ പറഞ്ഞു.