കേരളം

kerala

ETV Bharat / city

റോറോ സര്‍വീസ് കേരളത്തിലേക്കും

റോറോയിൽ എത്തുന്ന ചരക്കുലോറി ഇറക്കാനും മറ്റിടങ്ങളിലേക്ക് പോകാനും കോഴിക്കോട് വെസ്‌റ്റ് ഹില്‍ സ്റ്റേഷൻ അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആണ് ദക്ഷിണ, കൊങ്കൺ റെയിൽവേ സംയുക്ത പരീക്ഷണ ഓട്ടം നടത്തിയത്

RoRo service to Kerala indian railway റെയില്‍വേ വാര്‍ത്തകള്‍ റോറോ സര്‍വീസ് കോഴിക്കോട് വാര്‍ത്തകള്‍
റോറോ സര്‍വീസ് കേരളത്തിലേക്കും

By

Published : Aug 26, 2020, 5:17 PM IST

കോഴിക്കോട്: മഹാരാഷ്ട്രയിലെ കോലാട് നിന്ന് ചരക്കുലോറികൾ കയറ്റിയ റോറോ സർവീസ് ഷൊർണൂർ വരെ പരീക്ഷണ ഓട്ടം നടത്തി. സർവീസ് അനുയോജ്യമായാൽ സംസ്ഥാനത്തിന് വലിയ നേട്ടമാകും. ട്രക്കുകൾ കയറ്റിയ വാഗണുകൾ എൻജിനുമായി ഘടിപ്പിച്ചാണ് റോറോ സർവീസ് നടത്തുന്നത്. ഉത്തരേന്ത്യയിൽ പലയിടത്തും ഇത്തരം സർവീസ് ഉണ്ട്. കേരളത്തിലേക്കുള്ള ചരക്കു വാഹനങ്ങളും ഇത്തരത്തിൽ വരുന്നുണ്ട്. ഇവ മഹാരാഷ്ട്രയിലെ കോലാട് മംഗളൂരുവിലെ സൂറത്ത് കൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇറക്കിയാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.

ഇവിടെ നിന്ന് റോഡ് മാർഗം കേരളത്തിലേക്ക് വരുന്നതിനേക്കാൾ വേഗത്തിൽ റോറോ സർവീസ് എത്തും. കയറ്റിറക്ക് ചിലവിലും വലിയ കുറവുണ്ടാകും. കോഴിക്കോട്, കൊച്ചി തുടങ്ങിയ നഗരങ്ങൾക്ക് ഇത്തരം സർവീസ് നേട്ടമാകും എന്നാണ് പ്രതീക്ഷ. റോറോയിൽ എത്തുന്ന ചരക്കുലോറി ഇറക്കാനും മറ്റിടങ്ങളിലേക്ക് പോകാനും കോഴിക്കോട് വെസ്‌റ്റ് ഹില്‍ സ്റ്റേഷൻ അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദക്ഷിണ, കൊങ്കൺ റെയിൽവേ സംയുക്ത പരീക്ഷണ ഓട്ടം നടത്തിയത്. ബുധനാഴ്ച രാവിലെ 9.30ന് ആണ് മംഗളൂരുവിൽ തീവണ്ടി എത്തിയത്. രണ്ട് ലോറിയും വാഗൺ കടന്നു പോകാൻ എത്ര സ്ഥലം വേണ്ടിവരുമെന്ന് അളക്കുന്ന ഹൈറ്റ് ഗേജുമാണ് പരീക്ഷണ ഓട്ടത്തിന് ഉണ്ടായിരുന്നത്. പരീക്ഷണ ഓട്ടത്തിന് ശേഷം സർവീസിനെ കുറിച്ച് റെയിൽവേ ബോർഡിന് റിപ്പോർട്ട് കൈമാറും. ബോർഡിന്‍റെ അനുമതിക്ക് ശേഷമായിരിക്കും സർവീസ് സംബന്ധിച്ച അന്തിമ തീരുമാനം.

ABOUT THE AUTHOR

...view details