കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയുടെ അന്വേഷണത്തിൽ താൻ പൂർണ തൃപ്‌തനാണെന്ന് പരാതിക്കാരനും റോയ് തോമസിന്റെ സഹോദരനുമായ റോജോ. കേസ് പിൻവലിക്കുന്നതിനായി ജോളിയുടെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായി. വ്യാജ രേഖയുണ്ടാക്കി സ്വന്തം പേരിലാക്കിയ സ്വത്ത് തിരിച്ചു നൽകുന്നതിന് ജോളി മുന്നോട്ട് വച്ച ഉപാധി കേസ് പിൻവലിക്കുക എന്നതായിരുന്നുവെന്നും റോജോ പറഞ്ഞു. തന്‍റെ സഹോദരിക്ക് ഭീഷണിയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.കല്ലറയിലെ ആത്മാക്കൾക്കും ജീവിച്ചിരിക്കുന്ന മനുഷ്യർക്കും നീതി ലഭിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസ് പിന്‍വലിക്കാന്‍ ജോളി ശ്രമം നടത്തിയെന്ന് റോയ് തോമസിന്‍റെ സഹോദരന്‍ - കൂടത്തായി വാര്‍ത്ത
ഒമ്പത് മണിക്കൂർ നീണ്ട മൊഴി രേഖപ്പെടുത്തലിനൊടുവിൽ ഒമ്പത് മണിയോടെ എസ്.പി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പരാതിക്കാരനും റോയ് തോമസിന്റെ സഹോദരനുമായ റോജോയുടെ വെളിപ്പെടുത്തല്‍
"കേസ് പിന്‍വിലക്കാന്‍ സമ്മര്‍ദം ചെലുത്തി, പെങ്ങളെ ഭീഷണിപ്പെടുത്തി" ജോളിക്കെതിരെ റോയ് തോമസിന്‍റെ സഹോദരന്‍
ഒമ്പത് മണിക്കൂർ നീണ്ട മൊഴി രേഖപ്പെടുത്തലിനൊടുവിൽ ഒമ്പത് മണിയോടെ എസ്.പി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അന്വേഷണ സംഘത്തിന് മുമ്പാകെ പറഞ്ഞ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ റോജോയും റെഞ്ചിയും വീണ്ടും മൊഴി നൽകാനെത്തും.
Last Updated : Oct 16, 2019, 2:05 AM IST