കോഴിക്കോട്:ദുബായിൽ ആത്മഹത്യ ചെയ്‌ത മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മരണത്തിൽ ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. റിഫയുടെ അമ്മയുടെ പരാതിയിലാണ് ഭർത്താവ് മെഹനാസിനെതിരെ കോഴിക്കോട് കാക്കൂർ പൊലീസ് നടപടിയെടുത്തത്. ആത്മഹത്യ പ്രേരണയ്ക്കും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.
റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും കാണിച്ച് ബന്ധുക്കളും നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. താമരശ്ശേരി ഡിവൈഎസ്‌പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.