കേരളം

kerala

ETV Bharat / city

കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപക ദമ്പതികള്‍ മരിച്ച നിലയില്‍ - couple found dead in kozhikode

വീടിന് സമീപത്തെ വിറക് പുരയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപക ദമ്പതികള്‍ മരിച്ച നിലയില്‍  റിട്ടയേര്‍ഡ് അധ്യാപക ദമ്പതികള്‍ മരിച്ച നിലയില്‍  Retired teacher couple found dead in Kozhikode  Retired teacher couple found dead  couple found dead in kozhikode  അധ്യാപക ദമ്പതികള്‍ മരിച്ച നിലയില്‍
കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപക ദമ്പതികള്‍ മരിച്ച നിലയില്‍

By

Published : Jul 29, 2021, 1:59 PM IST

കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്പതികളെ വീടിന് സമീപത്തെ വിറക് പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ പട്ടോന കണ്ടി പ്രശാന്തിയിൽ കെ.കെ.ബാലകൃഷ്ണൻ (72), ഭാര്യ കുഞ്ഞിമാത (67) എന്നിവരാണ് മരിച്ചത്. ബാലകൃഷ്‌ണൻ ചിങ്ങപുരം സി.കെ.ജി. ഹൈസ്‌കൂൾ റിട്ടയേർഡ് അധ്യാപകനും കുഞ്ഞി മാത ഇരിങ്ങത്ത് യു.പി.സ്‌കൂൾ റിട്ടയേർഡ് അധ്യാപികയുമാണ്.

മേപ്പയൂർ പൊലീസ് ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Also Read: മുട്ടിൽ മരം മുറി കേസ് പ്രതികള്‍ റിമാൻഡിൽ; കോടതിയിൽ നാടകീയ രംഗങ്ങള്‍

ABOUT THE AUTHOR

...view details