കോഴിക്കോട്:കൊവിഡ് അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തിന് തടയിടാനായി രണ്ട് ദിവസത്തേക്ക് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലും കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും അധികൃതര്‍ നടത്തിവരികയാണ്.
ജില്ല ലോക്ക് ഡൗണിന് സമാനം; പൂര്‍ണമായി സഹകരിച്ച് ജനം - Kozhikode district
കർശന പരിശോധനകളുമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സദാസമയവും പൊലീസുമുണ്ടായിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് നിയമ നടപടികൾ സ്വീകരിച്ചു
![ജില്ല ലോക്ക് ഡൗണിന് സമാനം; പൂര്‍ണമായി സഹകരിച്ച് ജനം Restrictions similar to lock down to success in Kozhikode district ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കോഴിക്കോട് ലോക്ക് ഡൗണ്‍ ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍ കൊവിഡ് വ്യാപനം കേരളം lock down to success in Kozhikode district Kozhikode district Kozhikode news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11519620-721-11519620-1619245712888.jpg)
കോഴിക്കോട് നഗരം നിശ്ചലമായിരുന്നു. കർശന പരിശോധനകളുമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സദാസമയവും പൊലീസുമുണ്ടായിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് നിയമ നടപടികൾ സ്വീകരിച്ചു. ആശുപത്രി ആവശ്യങ്ങൾക്ക് മാത്രമാണ് ഒരു വലിയ വിഭാഗം ആളുകളും പുറത്തിറങ്ങിയത്.
രോഗവ്യാപനം കുറയാൻ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നാണ് വലിയ വിഭാഗം ജനങ്ങളുടെയും അഭിപ്രായം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിച്ചു. ദീർഘദൂര ബസ്, ട്രെയിൻ, വിമാനം സർവീസുകൾക്കും അനുവാദമുണ്ടായിരുന്നു. പകുതിയിലേറെ കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലിറങ്ങി. മുഴുവന്‍ സമയ നിയന്ത്രണങ്ങള്‍ ജില്ലയില്‍ വിജയമായിക്കൊണ്ടിരിക്കുകയാണെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു. അതേസമയം വ്യാപാരികളെ തകർക്കുന്ന തരത്തിലുള്ള ഇത്തരം നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാണ് കച്ചവടക്കാർ പറയുന്നത്.