കേരളം

kerala

ETV Bharat / city

മഴ മുന്നറിയിപ്പ്; കോഴിക്കോടും ജാഗ്രത നിർദേശം - kozhikode collector news

കൊടിയത്തൂർ, കുമാരനല്ലൂർ വില്ലേജുകളിലാണ് നിലവിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളത്.

മഴ മുന്നറിയിപ്പ്  കോഴിക്കോട് മഴ വാർത്ത  കോഴിക്കോട് ഉരുൾപൊട്ടൽ ഭീഷണി  ഉരുൾപൊട്ടൽ ഭീഷണി വാർത്ത  കോഴിക്കോട് മഴ വാർത്ത  മഴ വാർത്ത കോഴിക്കോട്  കൊടിയത്തൂർ, കുമാരനല്ലൂർ വാർത്ത  കൊടിയത്തൂർ  കുമാരനല്ലൂർ  Rain warning  kerala Rain warning news  kozhikode rain news  kozhikode news  vigilance order issued in kozhikode  kozhikode collector news  kozhikode collector latest news
മഴ മുന്നറിയിപ്പ്; കോഴിക്കോടും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

By

Published : Oct 20, 2021, 9:07 AM IST

കോഴിക്കോട്:ഉരുൾപൊട്ടൽ സാധ്യത മുന്നിൽക്കണ്ട് കോഴിക്കോടും ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ച് കലക്ടർ. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനാണ് നിർദേശം. കൊടിയത്തൂർ, കുമാരനല്ലൂർ വില്ലേജുകളിലാണ് നിലവിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളത്. കൊയിലാണ്ടി താലൂക്കിൽ 31 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.

താമരശ്ശേരിയിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു. ഇതു സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിയും കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്‌ച മുതൽ ശനിയാഴ്‌ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

ALSO READ:ഇടുക്കിയില്‍ ഒക്‌ടോബർ 24 വരെ രാത്രിയാത്ര നിരോധനം, ജാഗ്രത തുടരാൻ കലക്‌ടറുടെ നിർദ്ദേശം

ABOUT THE AUTHOR

...view details