കോഴിക്കോട് : നിയമന വിവാദവുമായി ബന്ധപ്പെട്ട് സമരം ശക്തമാകുന്നതിനിടെ കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് തീര്‍ത്ത ബാരിക്കേഡ് എടുത്തുകൊണ്ടുവന്ന് വയനാട് ദേശീയ പാത ഉപരോധിച്ചു.
നിയമന വിവാദം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം - കോഴിക്കോട് വാര്‍ത്തകള്‍
കോഴിക്കോട് കലക്‌ടറേറ്റിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
നിയമന വിവാദം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസിനെതിരെ കല്ലേറ് നടക്കുകയും ചെയ്തിട്ടുണ്ട്. ലാത്തിച്ചാര്‍ജ്ജില്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ടി. സിദ്ദിഖ് അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.