കോഴിക്കോട് : കോഴിക്കോട്: താമരശേരി കണ്ടപ്പൻകുണ്ട് മട്ടിക്കുന്ന് പ്രദേശത്ത് മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ. പ്രദേശത്തെ ബസ് സ്റ്റോപ്പിലും പരിസരത്തുമായി 17 എണ്ണമാണ് കണ്ടത്തിയത്. ഇന്ധനവില വർദ്ധനവിനെതിരെയും, സിൽവർ ലൈനിനെതിരെയുമാണ് പോസ്റ്റർ പ്രചാരണം.
ഇതാദ്യമായാണ് സർക്കാരിന്‍റെ സിൽവർ ലൈൻ പദ്ധതിയെ വിമർശിച്ചുകൊണ്ട് മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. സിൽവർലൈൻ പദ്ധതിയെ വിമർശിക്കുകയും പദ്ധതിയെ എതിർക്കുന്ന ജനങ്ങൾക്ക് പോസ്റ്ററില്‍ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്.