കേരളം

kerala

ETV Bharat / city

പോപ്പുലര്‍ ഫിനാന്‍സില്‍ കോടികളുടെ തട്ടിപ്പെന്ന് പൊലീസ് - limited liability partership

ആറ് കോടിയോളം വരുന്ന നിക്ഷേപത്തുക വിവിധ എല്‍എല്‍പി കമ്പനികൾ രൂപീകരിച്ച് വക മാറ്റിയതായി പൊലീസ് റെയ്‌ഡില്‍ കണ്ടെത്തി.

popular finance worth crores  പോപ്പുലര്‍ ഫിനാന്‍സില്‍ തട്ടിപ്പ്  കോഴിക്കോട്  പാറോപ്പടി പോപ്പുലര്‍ ഫിനാന്‍സ്  limited liability partership  സിഐ ടി .പി ശ്രീജിത്ത്
പോപ്പുലര്‍ ഫിനാന്‍സില്‍ കോടികളുടെ തട്ടിപ്പ്

By

Published : Oct 10, 2020, 6:09 PM IST

കോഴിക്കോട്: പാറോപ്പടി പോപ്പുലര്‍ ഫിനാന്‍സില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ്. ആറ് കോടിയോളം വരുന്ന നിക്ഷേപത്തുക വിവിധ എല്‍എല്‍പി കമ്പനികൾ രൂപീകരിച്ച് വക മാറ്റിയതായി പൊലീസ് റെയ്‌ഡില്‍ കണ്ടെത്തി. ചേവായൂര്‍ സിഐ ടിപി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആയിരുന്നു റെയ്‌ഡ്. ലെഡ്‌ജറും എക്കൗണ്ട് ട്രാന്‍സ്‌ഫര്‍ വിവരങ്ങളും പൊലീസ് പിടിച്ചെടുത്തു. പണം എവിടേക്കെല്ലാം ട്രാന്‍സ്‌ഫര്‍ ചെയ്‌തുവെന്നത് പരിശോധിച്ചു വരികയാണ്. മൈ പോപ്പുലര്‍ മറൈന്‍ പ്രൊഡക്‌ട് എല്‍എല്‍പി, മേരി റാണി പ്രൈവറ്റ് എല്‍എല്‍പി എന്നിങ്ങനെ നിരവധി എല്‍എല്‍പികളുണ്ടാക്കി ലക്ഷങ്ങള്‍ അതിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയത്. പരിസര വാസികളാണ് ഇവിടെ നിക്ഷേപിച്ചവരിലേറെയും. കണക്കുകള്‍ വിശദമായി പരിശോധിച്ചതിനു ശേഷമേ തട്ടിപ്പിന്‍റെ വ്യാപ്‌തി വ്യക്തമാകൂവെന്ന് ചേവായൂര്‍ സിഐ ടി.പി ശ്രീജിത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details