കോഴിക്കോട്: മാഹിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടത്തിയ 260 കുപ്പി വിദേശമദ്യം പയ്യോളി പൊലീസ് പിടികൂടി. ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ദേശീയപാതയില്‍ പയ്യോളി ടൗണിൽ വച്ച് പൊലീസിന്‍റെ വാഹന പരിശോധനക്കിടയിലാണ് മദ്യം പിടികൂടിയത്. പരിശോധന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരിച്ച് പോകാന്‍ ശ്രമിക്കുകയായിരുന്ന ഓട്ടോ പൊലീസ് തടയുകയായിരുന്നു. ഇതിനിടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു.