കോഴിക്കോട്: കെ.എം ഷാജിയെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്നും (15.02.2022) ചോദ്യം ചെയ്യും. തിങ്കളാഴ്‌ച 11 മണിക്കൂറാണ് ഷാജിയെ കോഴിക്കോട് ഓഫിസിൽ വെച്ച് ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തത്. ഷാജി ഹാജരാക്കിയ രേഖകളെ ബന്ധപ്പെടുത്തിയാരിക്കും ചോദ്യം ചെയ്യൽ.
പ്ലസ് ടു കോഴക്കേസ്: കെഎം ഷാജിയെ ഇഡി ഇന്നും ചോദ്യം ചെയ്യും - km shaji interrogation
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്
പ്ലസ് ടു കോഴക്കേസ്: കെഎം ഷാജിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയിലും അനധികൃത സ്വത്ത് സമ്പാദന കേസിലുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കോഴ കേസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായെന്ന് വിജിലൻസ് എഫ്ഐആർ നല്‍കിയിരുന്നു. വിജിലൻസിൻ്റെ അന്വേഷണവും തുടരുകയാണ്.
Also read: മന്ത്രി കൃഷ്ണൻകുട്ടിയെ വിമര്‍ശിച്ച് മുൻ വൈദ്യുതിമന്ത്രി