പിങ്ക് പൊലീസ് പട്രോള്‍ സേവനം ഇനി കൊയിലാണ്ടിയിലും വടകരയിലും - Pink police patrol service
അത്യാവശ്യ ഘട്ടങ്ങളിൽ ഉൾപ്രദേശങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.
കോഴിക്കോട്: വടകരയിലും കൊയിലാണ്ടിയിലും വനിത പൊലീസ് നിയന്ത്രണത്തിലുള്ള പിങ്ക് പൊലീസ് പട്രോള്‍ സേവനം ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പിങ്ക് പട്രോളിങ് നടത്തും. സ്ത്രീകൾ കൂടുതലുള്ള സ്ഥലങ്ങളിൽ പിങ്ക് പൊലീസിന്‍റെ പ്രത്യേക ശ്രദ്ധ ഉണ്ടാകും. പൊലീസ് കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. 112 എന്ന നമ്പറില്‍ വിളിച്ചാല്‍ പിങ്ക് പൊലീസിന്‍റെ സേവനം ലഭ്യമാകും. ദേശീയപാതയില്‍ മൂരാട് മുതല്‍ അഴിയൂര്‍ വരെ വടകരയിലെ പിങ്ക് പൊലീസ് പട്രോളിങ് നടത്തും. മൂരാട് മുതല്‍ കോരപ്പുഴ വരെ കൊയിലാണ്ടി പിങ്ക് പൊലീസാണ് പട്രോളിങ് നടത്തുക. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് പിങ്ക് പട്രോളിങ് നടത്തുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ ഉള്‍പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും. സാൻഡ് ബാങ്ക്സ്, കാപ്പാട്, ബീച്ച് എന്നിങ്ങനെ സ്ത്രീകൾ ധാരളമായി എത്തുന്ന സ്ഥലങ്ങളും പിങ്ക് പൊലീസ് പട്രോൾ സംഘത്തിന്‍റെ പരിധിയിൽ ഉള്‍പ്പെടും.