കേരളം

kerala

ETV Bharat / city

ധീരജ് കൊലപാതകം: കോൺഗ്രസിന്‍റെ സംസ്‌കാരത്തിനെതിരെ ശക്‌തമായ ജനവികാരം ഉയരണമെന്ന് മുഖ്യമന്ത്രി - ധീരജ് കൊലപാതകത്തിൽ കോണ്‍ഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി

കൊലപാതകം നടത്തി അതിനെ കോൺഗ്രസ് ന്യായീകരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു

PINARAYI VIJAYAN ABOUT DHEERAJ MURDER CASE  DHEERAJ MURDER CASE  DHEERAJ MURDER CASE CONGRESS  IDUKKI DHEERAJ MURDER CASE  ധീരജ് കൊലപാതകം  ധീരജ് കൊലപാതകത്തിൽ കോണ്‍ഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി  ധീരജ് രാജേന്ദ്രൻ കൊലക്കേസ്
ധീരജ് കൊലപാതകം: കോൺഗ്രസിന്‍റെ സംസ്‌കാരത്തിനെതിരെ ശക്‌തമായ ജനവികാരം ഉയരണമെന്ന് മുഖ്യമന്ത്രി

By

Published : Jan 12, 2022, 8:40 PM IST

കോഴിക്കോട്: ഭാവിയുടെ പ്രതീക്ഷയായിരുന്ന ഒരു ചെറുപ്പക്കാരൻ്റെ ഹൃദയത്തിലേക്ക് സസൂക്ഷ്‌മം കത്തി കുത്തിയിറക്കുന്നത് എന്ത് സംസ്‌കാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കടപ്പുറത്ത് സിപിഎം ജില്ല സമ്മേളനത്തിൻ്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ധീരജ് കൊലപാതകം: കോൺഗ്രസിന്‍റെ സംസ്‌കാരത്തിനെതിരെ ശക്‌തമായ ജനവികാരം ഉയരണമെന്ന് മുഖ്യമന്ത്രി

ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ യൂത്ത് കോൺ​ഗ്രസുകാരുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ ശക്തമായി അപലപിച്ചാണ് മുഖ്യമന്ത്രി ജില്ല സമ്മേളനത്തിൽ സംസാരിച്ചത്.

ALSO READ:ധീരജ് വധം: പ്രതികള്‍ ഈ മാസം 25 വരെ റിമാൻഡില്‍

കൊലപാതകം നടത്തി അതിനെ ന്യായീകരിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കൊലപാതകത്തെ തള്ളിപ്പറയാൻ തയാറാവാത്ത കോൺഗ്രസിന്‍റെ സംസ്‌കാരത്തിനെതിരെ ജനവികാരം ഉയരണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details