കോഴിക്കോട്: നൊച്ചാട് സിപിഎം നേതാവിൻ്റെ വീടിന് നേരെ ബോംബേറ്. സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണം ഉണ്ടായത്. രണ്ട് പെട്രോൾ ബോംബുകളാണ് എറിഞ്ഞത്.
കോഴിക്കോട് സിപിഎം നേതാവിന്‍റെ വീടിന് നേരെ ബോംബേറ് - സിപിഎം നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്
കഴിഞ്ഞ ദിവസം നൊച്ചാട് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി.പി നസീറിൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞിരുന്നു
കോഴിക്കോട് സിപിഎം നേതാവിന്‍റെ വീടിന് നേരെ ബോംബേറ്
ആക്രമണത്തില്‍ വീടിന്‍റെ ജനൽച്ചില്ലകൾ തകർന്നു. പേരാമ്പ്ര പൊലീസ് സംഭവ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം നൊച്ചാട് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി.പി നസീറിൻ്റെ വീടിന് നേരെ പെട്രോൾ ബോംബേറുണ്ടായിരുന്നു. ആക്രമണത്തിൽ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്കിനും തീ പിടിച്ചിരുന്നു.
Also read: കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്
Last Updated : Jun 21, 2022, 9:20 AM IST