നിപ എന്ന മഹാമാരിയെ ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച നാട്. 2018ല്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചതോടെ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്ക് മേലെ ഒന്നിച്ചു നിന്ന മണ്ഡലം. 40 വര്‍ഷമായി സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയായി തുടരുന്ന മണ്ഡലത്തില്‍ മൂന്ന് തവണ മാത്രമാണ് ഇടത് ഇതര എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്.
മണ്ഡല ചരിത്രം
മണ്ഡലം രൂപംകൊണ്ട 1957ല്‍ സിപിഐ സ്ഥാനാര്‍ഥിയായിരുന്ന കുമാരന്‍ മടത്തില്‍ ആദ്യമായി നിയമസഭയിലെത്തി. 1960ല്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പി.കെ നാരായണന്‍ നമ്പ്യാര്‍ക്കായിരുന്നു ജയം. 1967ല്‍ സിപിഎമ്മിന്‍റെ ശക്തനായ നേതാവ് വി.വി ദക്ഷിണാമൂര്‍ത്തി മണ്ഡലം പിടിച്ചടക്കി. ഇടത് ക്യാമ്പിന്‍റെ തുടര്‍ ജയങ്ങള്‍ക്ക് തടയിട്ട തെരഞ്ഞെടുപ്പിനാണ് 1970ല്‍ മണ്ഡലം സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് നേതാവ് കെ.ജി അടിയോടി അട്ടിമറി ജയത്തോടെ നിയമസഭയിലെത്തി. 1977ല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സി ജോസഫും ജയം കണ്ടു.
പിന്നീട് 1980 മുതല്‍ 40 വര്‍ഷത്തോളം സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായി പേരാമ്പ്ര മാറി. 1970ല്‍ കോണ്‍ഗ്രസിന് മുമ്പില്‍ അടിയറവ് പറഞ്ഞ മണ്ഡലം തിരിച്ച് പിടിക്കാനുള്ള നിയോഗം വി.വി ദക്ഷിണാമൂര്‍ത്തിയ്ക്കായിരുന്നു. 1980ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ജെ) സ്ഥാനാര്‍ഥി കെ.എ ദേവസ്യക്കെതിരെ 55.92% വോട്ട് നേടിയായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ മടങ്ങിവരവ്. തുടര്‍ന്ന് രണ്ട് തെരഞ്ഞെടുപ്പുകളിലും കെ.എ ദേവസ്യക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.കെ പദ്മനാഭന്‍ വിജയിച്ചു. 1991-96 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം എന്‍.കെ രാധയിലൂടെയും സിപിഎം നിലനിര്‍ത്തി. 1996ല്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ റോഷി അഗസ്റ്റിനെതിരെയായിരുന്നു രാധയുടെ ജയം.
2001ല്‍ മണ്ഡലത്തില്‍ ആദ്യ മത്സരത്തിനെത്തിയ സിപിഎമ്മിന്‍റെ ടി.പി രാമകൃഷ്ണന്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പിടി ജോസിനെ തോല്‍പ്പിച്ചു. 2006ല്‍ കെ കുഞ്ഞഹമ്മദിലൂടെ സിപിഎം സീറ്റ് നിലനിര്‍ത്തി. 10640 വോട്ടിന്‍റെ തോല്‍വിയാണ് കേരള കോണ്‍ഗ്രസിന്‍റെ ജെയിംസ് തെക്കനാടന്‍ ഏറ്റുവാങ്ങിയത്.
അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കീഴരിയൂര്‍, കൂത്താളി, മേപ്പയൂര്‍, നൊച്ചാട്, പേരാമ്പ്ര, തുറയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പേരാമ്പ്ര നിയമസഭ മണ്ഡലം. 2008ലെ നിയമസഭ പുനര്‍നിര്‍ണയത്തിന് മുമ്പ് കൂരാച്ചുണ്ട്, കായണ്ണ, കൊട്ടൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തുകളും മണ്ഡലത്തിന്‍റെ ഭാഗമായിരുന്നു. ആകെ 1,87,116 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 91,034 പേര്‍ പുരുഷന്മാരും 96,081പേര്‍ സ്ത്രീകളുമാണ്.
നിയമസഭ തെരഞ്ഞെടുപ്പ് 2011