കേരളം

kerala

ETV Bharat / city

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; പ്രതിയെ കോഴിക്കോട് എത്തിച്ചു - ബെംഗളൂരു സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് പ്രതി

കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിമിനെ വൈകിട്ട് കോടതിയിൽ ഹാജരാക്കും.

parallel telephone exchange case  parallel telephone exchange  parallel telephone exchange case accused  parallel telephone exchange case accused ibrahim brought to kozhikode  സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്  ബെംഗളൂരു സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്  ബെംഗളൂരു സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് പ്രതി  കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ; പ്രതിയെ കോഴിക്കോട് എത്തിച്ചു

By

Published : Jul 24, 2021, 11:36 AM IST

കോഴിക്കോട്: ബെംഗളൂരു സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി മലപ്പുറം സ്വദേശി ഇബ്രാഹിമിനെ കോഴിക്കോട് എത്തിച്ചു. കോഴിക്കോട് കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. പരപ്പന അഗ്രഹാര ജയിലിൽ ആയിരുന്ന ഇയാളെ ഇന്ന്(ജൂലൈ 24) രാവിലെയാണ് കോഴിക്കോട് എത്തിച്ചത്. വൈകിട്ട് ഇയാളെ കോടതിയിൽ ഹാജരാക്കും.

ഒളിവിൽ കഴിയുന്ന കൂട്ടുപ്രതികളായ മൂ​രി​യാ​ട്​ സ്വ​ദേ​ശി​ക​ളാ​യ ഷ​ബീ​ർ, കൃ​ഷ്​​ണ​പ്ര​സാ​ദ്​ എ​ന്നി​വ​ർ ഇബ്രാഹിമുമായി ബ​ന്ധ​പ്പെ​ട്ട​തിന്‍റെ തെളിവുകളും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ ല​ഭി​ച്ചു. ജൂലൈ മാസം ആദ്യമാണ് നഗരത്തില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് രഹസ്യമായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്. നഗരത്തിൽ ഏ​ഴി​ട​ത്ത്​ സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്​​സ്​​ചേ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചിരുന്നത്.

കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​​ ബെം​ഗ​ളൂ​രു​വി​ൽ നേരത്തെ അറസ്റ്റിലായവരുമായി അ​ടു​ത്ത ബ​ന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കോ​ഴി​ക്കോ​​ട്ടെ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ കൊ​ള​ത്ത​റ സ്വദേശി ജുറൈസിനെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇത് വ്യക്തമായത്. തു​ട​ർ​ന്നാ​ണ്​ അ​ന്വേ​ഷ​ണ സംഘം ബെംഗളുരുവിൽ എത്തിയത്.

Also Read: സ്ത്രീധന നിരോധനത്തന് സമഗ്ര പദ്ധതി; നവംബര്‍ 26 സ്ത്രീധന വിരുദ്ധ ദിനം

ABOUT THE AUTHOR

...view details