കേരളം

kerala

ETV Bharat / city

പിവി അൻവറിന്‍റെ റിസോര്‍ട്ടിലെ തടയണകള്‍ പൊളിക്കാൻ ഉത്തരവ്

ജില്ല കലക്ടറാണ് ഉത്തരവിട്ടത്. നാല് തടയണകള്‍ ഉടനടി പൊളിച്ചു മാറ്റണം

കക്കാടംപൊയിലിലെ പിവിആർ നാച്വറോ റിസോർട്ട്  പിവിആർ നാച്വറോ റിസോർട്ട്  പി വി അന്‍വര്‍ എംഎല്‍എ  എംഎൽഎയുടെ ഉടമസ്ഥതയിലുള്ള റിസോർട്ട്  കലക്ടര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി  PVR Nature Resort in Kakkadampoil  pv anwar PVR Nature Resort in Kakkadampoil  PVR Nature Resort in Kakkadampoil news  Order to demolish four barriers at PVR Nature Resort in Kakkadampoil
കക്കാടംപൊയിലിലെ പിവിആർ നാച്വറോ റിസോർട്ടിലെ നാല് തടയണകൾ പൊളിച്ചു നീക്കാൻ ഉത്തരവ്

By

Published : Sep 1, 2021, 9:11 AM IST

കോഴിക്കോട്:പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പി വി ആര്‍ നാച്വറോ റിസോര്‍ട്ടിലുള്ള നാല് തടയണകള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കാന്‍ കോഴിക്കോട് ജില്ല കലക്ടറുടെ ഉത്തരവ്. കലക്ടര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെ ഉത്തരവ്. കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി വി രാജന്‍ നല്‍കിയ ഹർജിയില്‍ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്‍റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കലക്‌ടർ തീരുമാനമെടുക്കാന്‍ ഹൈക്കോടതി 2020 ഡിസംബര്‍ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കലക്ടര്‍ നടപടിയെടുക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ജില്ല ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു. അനധികൃത മണ്ണ് ഖനനം നടത്തിയതിന് ജിയോളജി വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്‌തിരുന്നു. പി വി ആര്‍ നാച്വറോ റിസോര്‍ട്ടിന് വേണ്ടി നിര്‍മിച്ച നാല് തടയണകളും ഒരുമാസത്തിനകം പൊളിച്ചു മാറ്റണമെന്നാണ് ജില്ല കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ ഉത്തരവ്. തടയണ പൊളിക്കുന്നില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിക്കാന്‍ നടപടി സ്വീകരിച്ച് ചെലവാകുന്ന തുക ഉടമയില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവിലുണ്ട്.

ALSO READ:കൊവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ച വിദഗ്‌ധരുടെ യോഗം ഇന്ന്

ABOUT THE AUTHOR

...view details