കേരളം

kerala

ETV Bharat / city

'എട്ട് ലക്ഷത്തിന്‍റെ ഗിഫ്‌റ്റ് കൂപ്പണി'ൽ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് സ്വദേശി

എട്ടുലക്ഷത്തി എൺപതിനായിരം രൂപയുടെ ഗിഫ്‌റ്റ് കൂപ്പണാണ് കോഴിക്കോട് സ്വദേശിക്ക് രജിസ്റ്റേഡ് ആയി ലഭിച്ചത്

By

Published : Oct 29, 2021, 4:56 PM IST

തുടർക്കഥയായി ഓൺലൈൻ തട്ടിപ്പ്  കോഴിക്കോട് ഓൺലൈൻ തട്ടിപ്പ്  എട്ട് ലക്ഷം ഗിഫ്‌റ്റ് കൂപ്പൺ തട്ടിപ്പ്  എട്ടു ലക്ഷത്തി എൺപതിനായിരം രൂപയുടെ ഗിഫ്‌റ്റ് കൂപ്പൺ തട്ടിപ്പ്  കോഴിക്കോടും ഓൺലൈൻ തട്ടിപ്പ്  ഓൺലൈൻ തട്ടിപ്പ്  online fraud india Continues  online fraud news  online fraud kozhikode news  eight lakh gift coupon fraud in kozhikode  online fraud Continues eight lakh gift coupon
തുടർക്കഥയായി ഓൺലൈൻ തട്ടിപ്പ്; 'എട്ട് ലക്ഷം ഗിഫ്‌റ്റ് കൂപ്പണിൽ' നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് സ്വദേശി

കോഴിക്കോട് :ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയാവുകയാണ്. ബാങ്ക് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുന്ന നിരവധി സംഘങ്ങളാണ് രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തട്ടിപ്പിന് ഇരയായ ആളുകൾ പരാതി പുറത്തുപറയാൻ മടിക്കും. പൊലീസിൽ പരാതി നൽകിയാലും ഇത്തരം കേസുകളിൽ പ്രതികളെ പിടികൂടുന്നത് അപൂർവമായാണ്. ഇത്തരത്തിലൊരു തട്ടിപ്പാണ് കോഴിക്കോട് മുക്കത്ത് നടക്കേണ്ടിയിരുന്നത്.

തുടർക്കഥയായി ഓൺലൈൻ തട്ടിപ്പ്; 'എട്ട് ലക്ഷം ഗിഫ്‌റ്റ് കൂപ്പണിൽ' നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് സ്വദേശി

സംഭവം ഇങ്ങനെ

കോഴിക്കോട് മുക്കത്തിന് സമീപം മണാശ്ശേരിയിലെ ഷമീർ എന്നയാളുടെ ഉമ്മയുടെ പേരിൽ ഒരു രജിസ്റ്റേഡ് കവർ വന്നു. കവർ തുറന്നുനോക്കിയപ്പോൾ കുടുംബം ഞെട്ടി. എട്ട് ലക്ഷത്തി എൺപതിനായിരം രൂപയുടെ ഗിഫ്‌റ്റ് കൂപ്പണാണ് കവറിനുള്ളിൽ ഉണ്ടായിരുന്നത്. മാരുതി സ്വിഫ്റ്റ് ഡിസയർ കാറിനായുള്ള കൂപ്പൺ റിഡീം ചെയ്യാനെന്ന പേരിൽ ഒരു വൗച്ചർ രൂപത്തിലാണ് വന്നത്.

കവറിൽ ഉണ്ടായിരുന്ന ഒരു ഫോമിലെ നമ്പറിൽ വിളിച്ചുനോക്കിയപ്പോൾ ഫോം ഫിൽ ചെയ്‌ത്, അക്കൗണ്ട് നമ്പറും മറ്റ് ബാങ്ക് വിശദാംശങ്ങളും വിലാസമടക്കമുള്ള വിവരങ്ങളും അയച്ചുകൊടുക്കാനായിരുന്നു നിർദേശം. എന്നാൽ സംശയം തോന്നിയ ഷമീർ ഇത് സുഹൃത്തുക്കളെ കാണിച്ചപ്പോഴാണ് തട്ടിപ്പിന്‍റെ ഭാഗമായി വന്ന കത്താണെന്ന് മനസ്സിലായത്. ബാങ്ക് അക്കൗണ്ട് -കാര്‍ഡ് വിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷേ പണം നഷ്ടപ്പെടുമായിരുന്നുവെന്ന് ഇവര്‍ കരുതുന്നു.

പരാതി നൽകുമെന്ന് ഷമീർ

ഷമീറിന്‍റെ ഉമ്മ സ്ഥിരമായി ടി വി യിലെ നാപ്റ്റോളിന്‍റെ പരസ്യം കണ്ട് സാധനങ്ങൾ വാങ്ങിക്കാറുണ്ട്. അത് വഴി ആകണം ഉമ്മയുടെ അഡ്രസ് കിട്ടിയതെന്ന് ഷമീർ പറയുന്നു. നാപ്റ്റോളിന്‍റെ പതിമൂന്നാമത്തെ വാർഷികം പ്രമാണിച്ചാണ് ഈ ഗിഫ്‌റ്റ് അയക്കുന്നത് എന്ന് കവറിനുള്ളിലെ കത്തിൽ പറയുന്നു. കത്തിൽ ഉണ്ടായിരുന്ന അഡ്രസ്‌ ഡൽഹിയിലെ ഒരു സ്ഥാപനത്തിന്‍റേതാണ്. എന്നാൽ അവർക്ക് ഇതുമായി ബന്ധമില്ലെന്നാണ് അറിയാനായതെന്നും ഈ അഡ്രസ് വച്ച് പരാതി കൊടുക്കുമെന്നും ഷമീർ പറഞ്ഞു.

ALSO READ:290 കോടി രൂപയുടെ നിക്ഷേപതട്ടിപ്പ്; മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിൽ

ABOUT THE AUTHOR

...view details