കോഴിക്കോട് വിഷമദ്യം കഴിച്ച് ഒരാൾ മരിച്ചു - കൊളപ്പൻ
കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് മൂന്നുപേരും.
![കോഴിക്കോട് വിഷമദ്യം കഴിച്ച് ഒരാൾ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3684134-1044-3684134-1561744432450.jpg)
കോഴിക്കോട് വിഷമദ്യം കഴിച്ച് ഒരാൾ മരിച്ചു
കോഴിക്കോട്: കോടഞ്ചേരി പാലക്കലിൽ വിഷമദ്യം കഴിച്ച് ഒരാൾ മരിച്ചു. ചെമ്പിരി കോളനിയിലെ കൊളപ്പൻ (65) ആണ് മരിച്ചത്. സംഭവത്തില്‍ നാരായണൻ, ഗോപാലൻ എന്നിവരെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് മൂന്നുപേരും.