കേരളം

kerala

ETV Bharat / city

30,000 ചതുരശ്ര അടിയില്‍ 'കേരളം' വിരിഞ്ഞു ; ലോകത്തിലെ ഏറ്റവും വലിയ പൂക്കളമൊരുക്കി കോഴിക്കോട്

കോഴിക്കോട് സരോവരത്ത് 30,000 ചതുരശ്ര അടിയില്‍ എട്ട് മിനിറ്റ് 39 സെക്കന്‍ഡ് നേരം കൊണ്ടാണ് ഭീമന്‍ പൂക്കളം ഒരുക്കിയത്

onam 2022  biggest pookalam in kozhikode  onam pookalam  onam celebrations in kozhikode  kozhikode district news  കോഴിക്കോട് ഭീമന്‍ പൂക്കളം  പൂക്കളം  സരോവരത്ത് പൂക്കളം  കോഴിക്കോട് ജില്ല വാര്‍ത്തകള്‍  ഓണം 2022  ഓണാഘോഷം 2022  കോഴിക്കോട് ഓണാഘോഷം  ഭീമന്‍ പൂക്കളം  പൂക്കളം ലിംക റെക്കോഡ്  ഏറ്റവും വലിയ പൂക്കളം
30,000 ചതുരശ്ര അടിയില്‍ 'കേരളം' വിരിഞ്ഞു ; ലോകത്തിലെ ഏറ്റവും വലിയ പൂക്കളമൊരുക്കി കോഴിക്കോട്

By

Published : Aug 30, 2022, 1:42 PM IST

കോഴിക്കോട്:ലോകത്തിലെ ഏറ്റവും വലിയ പൂക്കളമൊരുക്കി കോഴിക്കോട്. മുപ്പതിനായിരം ചതുരശ്ര അടിയില്‍ 650 വിദ്യാർഥികൾ ചേർന്നാണ് പൂക്കളം തീർത്തത്. എട്ട് മിനിറ്റ് 39 സെക്കന്‍ഡില്‍ തീർത്ത പൂക്കളത്തിൽ 'കേരളം' വിരിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പൂക്കളമൊരുക്കി കോഴിക്കോട്

റിലയൻസ് ട്രെൻഡ്‌സും മലയാള മനോരമയും കൈകോർത്താണ് കോഴിക്കോട് സരോവരത്ത് പൂക്കളം തീർത്തത്. 2012 ഓഗസ്റ്റ് 25ന് കൊച്ചി അംബേദ്‌കര്‍ സ്റ്റേഡിയത്തിൽ 25,979 ചതുരശ്ര അടിയിൽ തീർത്ത പൂക്കളത്തിന്‍റെ ലിംക ബുക്ക്‌സ് ഓഫ് റെക്കോഡാണ് ഇതിലൂടെ മറികടന്നത്. എട്ട് മിനിറ്റ് 20 സെക്കന്‍ഡിലാണ് അന്ന് പൂക്കളം വിരിഞ്ഞത്.

കോഴിക്കോട് വച്ച് നടന്ന പരിപാടി ബിജെപി നേതാവും ഗോവ ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിന്‍റെ മാപ്പിന്‍റെ ഡിസൈനിലാണ് പൂക്കളമൊരുക്കിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പതിനഞ്ച് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പൂക്കളമൊരുക്കാന്‍ ഒത്തുകൂടിയത്.

Also read: അത്തം പിറന്നു; പൊന്നോണം വരവായി, പൂവിളികളും പൂക്കളങ്ങളും വീണ്ടും

ABOUT THE AUTHOR

...view details