കോഴിക്കോട്: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യം. കൊവിഡിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളുമെല്ലാം. കോഴിക്കോട് നാദാപുരത്ത് മുന്നണി പോരാളികളായി പ്രതിരോധ പ്രവര്‍ത്തനത്തിനിറങ്ങുന്നവരില്‍ ഒരു കുടുംബവുമുണ്ട്.
വളയം കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സായ ഗീത കഴിഞ്ഞ ഒരു വര്‍ഷമായി കൊവിഡ് ചികിത്സ രംഗത്ത് സജീവമാണ്. രണ്ടാം തരംഗം വളയം ചെക്യാട് മേഖലയില്‍ ശക്‌തമായി പിടിമുറുക്കിയപ്പോഴാണ് ഗീതയുടെ പാത പിന്തുടര്‍ന്ന് മക്കളായ വിഷ്ണുജിത്തും വിശ്വജിത്തും കൊവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങുന്നത്.
കൊവിഡ് പ്രതിരോധം : മുന്നണി പോരാളികളായി കോഴിക്കോട്ടെ കുടുംബം ഗീതയുടെ ഭര്‍ത്താവ് രമേശന്‍ ജോലി ചെയ്യുന്ന ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹന സൗകര്യം ഒരുക്കിയിരുന്നു. ഈ വാഹനത്തിന്‍റെ ഡ്രൈവറായാണ് രമേശന്‍റെയും ഗീതയുടെയും മൂത്ത മകന്‍ വിഷ്‌ണുജിത്ത് രംഗത്തിറങ്ങിയത്. രണ്ടാമത്തെ മകന്‍ വിശ്വജിത്ത് ജോലി ചെയ്യുന്ന സ്ഥാപനം കൊവിഡ് കാലത്ത് രോഗികളുടെ ആവശ്യത്തിനായി ഒരു വാഹനം വിട്ടുനല്‍കിയിരുന്നു. ഈ വാഹനത്തില്‍ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്നത് വിശ്വജിത്താണ്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇരുവരും നിരവധി കൊവിഡ് രോഗികളെ ആശുപത്രിയില്‍ ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി എത്തിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി താണ്ഡവമാടുമ്പോള്‍ രണ്ട് മക്കളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നണിയില്‍ നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഗീതയും രമേശനും പറഞ്ഞു.
Also read: മൂന്നാര്‍ ധ്യാനം; രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു