കോഴിക്കോട്: സ്‌ത്രീ ആയതുകൊണ്ടാണ് താൻ തോറ്റതെന്ന് വിശ്വസിക്കുന്നില്ലെന്ന് കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാർഥി നൂർബിന റഷീദ്. പരാജയം ജനഹിതമാണ്. ജനങ്ങൾക്കാവശ്യമായത് അവർ തെരഞ്ഞെടുത്തു. മണ്ഡലത്തിൽ ബിജെപിക്ക് വോട്ട് കൂടിയത് പരാജയത്തിൽ ഒരു ഘടകമായിട്ടുണ്ട്. ഇത് പാർട്ടിയും, മുന്നണിയും പഠിക്കേണ്ട വിഷയങ്ങളാണെന്നും നൂർബിന റഷീദ് പറഞ്ഞു.
തോറ്റത് സ്‌ത്രീ ആയതുകൊണ്ടല്ലെന്ന് നൂർബിന റഷീദ് - കേരള തെരഞ്ഞെടുപ്പ് വാർത്തകള്‍
മണ്ഡലത്തിൽ ബിജെപിക്ക് വോട്ട് കൂടിയത് പരാജയത്തിൽ ഒരു ഘടകമായിട്ടുണ്ട്. ഇത് പാർട്ടിയും, മുന്നണിയും പഠിക്കേണ്ട വിഷയങ്ങളാണെന്നും നൂർബിന റഷീദ്.
തോറ്റത് സ്‌ത്രീ ആയതുകൊണ്ടല്ലെന്ന് നൂർബിന റഷീദ്
കോഴിക്കോട് സൗത്തിൽ ബിജെപി - സിപിഎം ധാരണ ഉണ്ടായി. ഇത് വോട്ടുകൾ ഭിന്നിപ്പിച്ചെന്നും അവർ ആരോപിച്ചു. 25 വര്‍ഷത്തിന് ശേഷമാണ് ഒരു വനിതാ മുസ്‌ലിം ലീഗില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഐഎൻഎല്ലിന്‍റെ ദേശീയ സെക്രട്ടറിയുമായ അഹമ്മദ് ദേവര്‍കോവിലിനോട് പരാജയപ്പെടുകയായിരുന്നു.
കൂടുതല്‍ വായനയ്‌ക്ക്:നിയമസഭയിലേക്ക് 11 വനിത എംഎല്‍എമാര്‍ ; പത്തുപേരും ഭരണപക്ഷത്ത്