കോഴിക്കോട് : എം.എസ്.എഫിന്‍റെ വിദ്യാര്‍ഥിനീ വിഭാഗമായ ഹരിതയുടെ നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ച വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. പരാതി നൽകുന്ന കാര്യം കൂടിയാലോചിച്ചാണ് ചെയ്യേണ്ടത്. ലീഗിന് പരാതി നൽകാൻ ഹരിത നേതാക്കൾ എന്തുകൊണ്ട് വൈകിയെന്നും നൂർബിന ചോദിച്ചു.
വനിത ലീഗ് ഈ വിഷയത്തിൽ ഇടപെട്ടില്ലെന്നും ഹരിത പ്രവർത്തകർ പരാതി പറഞ്ഞിട്ടും കൈയൊഴിഞ്ഞെന്നും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻ്റ് ഫാത്തിമ തഹ്ലിയ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് നൂർബിന റഷീദിന്‍റെ പ്രതികരണം.
'ഹരിത'യുടെ പരാതി ലഭിച്ചിട്ടില്ലെന്ന് വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് ലൈംഗികാധിക്ഷേപം ആര് നടത്തിയാലും ഉടന്‍ പ്രതികരിക്കണം. അവർക്കെതിരെ നടപടിയുമെടുക്കണം. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും വീണുകിടക്കുമ്പോൾ ചവിട്ടാൻ ശ്രമിക്കരുതെന്നും നൂർബിന റഷീദ് പറഞ്ഞു.
ALSO READ:'ഹരിത' വിവാദം: അച്ചടക്ക നടപടിയിൽ പിന്നോട്ടില്ലെന്ന് പി.എം.എ സലാം
'ഹരിത' മുസ്‍ലിം ലീഗിന്‍റെ പോഷക സംഘടനയല്ല. ക്യാംപസ് പ്രവര്‍ത്തനത്തിനായി ഉണ്ടാക്കിയ താല്‍ക്കാലിക സംവിധാനമാണ്. അതിനാൽ അത് ക്യാംപസിൽ മതി. വനിത ലീഗ് പുറത്തുണ്ടെന്നും നൂര്‍ബിന റഷീദ് കൂട്ടിച്ചേർത്തു.