കോഴിക്കോട്:നിപ വൈറസ് പരിശോധനയിൽ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ നെഗറ്റീവായതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ് - കോഴിക്കോട് മെഡിക്കല്‍ കോളജ്
നേരത്തെ നടത്തിയ പരിശോധനയിൽ മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ 8 പേരുടെ ഫലം നെഗറ്റീവായിരുന്നു.
നിപ ; സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്
നേരത്തെ മരണമടഞ്ഞ കുട്ടിയുടെ മാതാപിതാക്കളടക്കം 8 പേരുടെ ഫലം നെഗറ്റീവായിരുന്നു. കൂടാതെ കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞതായും മറ്റ് രണ്ട് ആരോഗ്യ പ്രവർത്തകരുടെ പനി സാരമുള്ളതല്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. അതേസമയം വൈറസിൻ്റെ ഉറവിടം കണ്ടെത്താനും പഠനം നടത്താനും ഭോപാലിൽ നിന്നുള്ള ആരോഗ്യ വിദദ്ധരുടെ സംഘം ബുധനാഴ്‌ച കോഴിക്കോട്ടെത്തും.
ALSO READ:ആശ്വാസം; നിപ സംശയിച്ച എട്ട് പേരുടെയും സാമ്പിളുകള്‍ നെഗറ്റീവ്