കോഴിക്കോട് :നിപ രോഗം സംശയിച്ച എട്ട് പേരുടെയും സാമ്പിളുകള്‍ നെഗറ്റീവ്. പൂനെയില്‍ പരിശോധിച്ച ഫലത്തിലാണ് നെഗറ്റീവ് സ്ഥീരികരിച്ചത്. മൂന്നു വീതം 24 സാമ്പിളുകളാണ് അയച്ചിരുന്നത്. ഈ സാമ്പിളുകളെല്ലാം നെഗറ്റീവായി. ഇതോടെ മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്കടക്കം നിപയില്ലെന്ന് സ്ഥീരികരിച്ചു.
അതേസമയം രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും യുദ്ധകാലടിസ്ഥാനത്തിൽ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മരണമടഞ്ഞ കുട്ടിയുമായി അടുത്ത് ബന്ധപ്പെട്ടവരുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണ്. കൂടാതെ കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞതായും മറ്റ് രണ്ട് ആരോഗ്യ പ്രവർത്തകരുടെ പനി സാരമുള്ളതല്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.