കേരളം

kerala

ETV Bharat / city

ആശങ്ക ഒഴിയുന്നു; നിപ പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവ് - മൃഗസംരക്ഷണ വകുപ്പ്

പൂനെയിൽ പരിശോധിച്ച 5 പേരുടേയും കോഴിക്കോട് പരിശോധിച്ച 15 പേരുടെയും ഫലമാണ് നെഗറ്റീവായത്.

നിപ ഭീതി ഒഴിയുന്നു  നിപ  നിപ കോഴിക്കോട്  പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവ്  NIPAH VIRUS FOLLOW UP  NIPAH  നെഗറ്റീവ്  കോഴിക്കോട് മെഡിക്കൽ കോളജ്  മൃഗസംരക്ഷണ വകുപ്പ്  എൻഐവി
നിപ ഭീതി ഒഴിയുന്നു; പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവ്

By

Published : Sep 8, 2021, 9:23 AM IST

Updated : Sep 8, 2021, 11:58 AM IST

കോഴിക്കോട്: നിപ പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പൂനെയിൽ പരിശോധിച്ച 5 പേരുടേയും കോഴിക്കോട് പരിശോധിച്ച 15 പേരുടെയും പരിശോധനാ ഫലമാണ് പുറത്ത് വന്നത്. ഇതോടെ മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ 30 സാംപിളുകളും നെഗറ്റീവായി

ആശങ്ക ഒഴിയുന്നു; നിപ പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവ്

നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. ഇവരെ 42 ദിവസം നിരീക്ഷണം തുടരും. ഇവരിൽ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും അതിനാൽ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ALSO READ:ഗുരുതര രോഗ ലക്ഷണമില്ല, നിപ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ ജില്ലകള്‍

ജീവികളുടെ സാമ്പിൾ ശേഖരണം സംബന്ധിച്ച കാര്യത്തിൽ ഏകോപനം ഉറപ്പാക്കും. മൃഗസംരക്ഷണ വകുപ്പ് സ്ഥലത്ത് പിറ്റേന്ന് തന്നെ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചിരുന്നു. കൂടാതെ ഭോപ്പാലിൽ നിന്നുള്ള എൻഐവി സംഘവും സംസ്ഥാനത്ത് എത്തി വവ്വാലുകളിൽ നിന്ന് ഉൾപ്പെടെ സാമ്പിളുകൾ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.

Last Updated : Sep 8, 2021, 11:58 AM IST

ABOUT THE AUTHOR

...view details