കോഴിക്കോട്:നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ നാല് എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
നിപ; അഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് - നിപ വൈറസ് വാർത്ത
ഇതിനകം പരിശോധനക്ക് അയച്ച 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്.
നിപ; അഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
അതേ സമയം വ്യാഴാഴ്‌ച നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്കായി മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ ചാത്തമംഗലത്ത് സന്ദർശനം നടത്തിയിരുന്നു.
READ MORE:നിപയുടെ ഉറവിടം തേടി ചാത്തമംഗലത്ത് മൃഗസംരക്ഷണവകുപ്പ് പരിശോധന